"മൂന്ന്..........."
'അങ്ങോട്ടു മാറി നിന്നൂടെ പൂച്ചേന്ന്' ശാരദേടത്തി പൂച്ചയെ കോലായിലേക്ക് തൊഴിച്ചിട്ടു. അതാകട്ടെ ഒരു പരാതിയും ഇല്ലാതെ വീണേടത്തു കിടന്നുകൊണ്ട് നാക്കു നീട്ടി നക്കി കൊണ്ടിരുന്നു. എന്തു തിന്നിട്ടാണീ പൂച്ച ഇങ്ങനെ നാക്കു നക്കുന്നതെന്നു ശാരദേടത്തി പണ്ടൊക്കെ അത്ഭുതപ്പെടാറുണ്ടായിരുന്നു. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട്, നാരായണേട്ടന്‍ ശാരദേടത്തിയെ കല്യാണം കഴിച്ചു കൊണ്ടുവന്ന കാലത്ത്. അന്നു പൂച്ച ഇതല്ല, ഇതിന്റെ തള്ളേന്റെ തള്ളേന്റെ തള്ളയോ മറ്റോ ആണ്. പക്ഷെ പൂച്ച എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം. അതിന്റെ തള്ളേന്റെ തള്ളേന്റെ കാലത്തെ ഓര്‍മകളൊക്കെ അതിനുണ്ട്.
കറുകറുത്ത മീന്‍ചട്ടിയിലേക്ക് മത്തി ഊര്‍ത്തിയിട്ടിട്ട് ശാരദേടത്തി കടലാസ് പറമ്പിലേക്ക് എറിഞ്ഞൂ. പൂച്ചയവിടുണ്ട്, ശാരദേടത്തിയുടെ ഊക്കും നോക്കും ഒക്കെ പൂച്ചക്കറിയാം. കടലാസ് കടുകിടമാറാതെ പൂച്ചയുടെ മുന്നില്‍.
"പത്തുറുപ്പികക്ക് നാലുമത്തി....."
പണ്ടൊക്കെ രണ്ടുറുപ്പികക്കാണു പുരയില്‍ മത്തി വാങ്ങിക്കാറ്. 'മത്തി വാരി വാരി' എന്നാണ് മീന്‍കാര്‍ അന്നൊക്കെ പറയാറുതന്നെ. ചില മഴക്കാലത്തൊക്കെ തോനെ ഉണ്ടായിട്ട് ചിലപ്പോള്‍ ഒന്നരാടമൊക്കയേ മത്തി വങ്ങാറുതന്നെ ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ ഈ പൂച്ച മീന്‍കുടലൊന്നും തിന്നൂലാരുന്നു.
കഷണിച്ച മത്തി അടുപ്പത്ത് വച്ച് പുളി പിഴിഞ്ഞൊഴിച്ചിട്ട്, പുളിച്ചണ്ടി ശാരദേടത്തി പറമ്പിലേക്ക് എറിഞ്ഞു.
പൂച്ച അനങ്ങിയില്ല. അതു പുളിച്ചണ്ടിയാണെന്ന് അതിനറിയാം.
പണ്ടൊക്കെ ഇങ്ങനെ പുളിയെറിയുമ്പം ഓടിപ്പോയി നോക്കാറുണ്ടായിരുന്നൂ, പൂച്ച. പണ്ടെന്നു വച്ചാ പണ്ട് നാരാണേട്ടന്‍ പൂച്ചയെ സഞ്ചീലിട്ട് കൊണ്ടുവന്നകാലത്ത്. അന്നീ നാരാണേട്ടനും ശാരദേടത്തിയും അല്ല. അവരുടെ തള്ളേന്റെ തള്ളേന്റെ തള്ളയോ മറ്റോ ആണ്. പക്ഷെ എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം.
കനലിളക്കിയിട്ട്, ഒരു മട്ടലുകഷണം കൂടി അടുപ്പിലേയ്ക്കു തള്ളി വച്ച്, രണ്ട് ഊത്തും കൂടി ഊതി ശാരദേടത്തി പുറത്തേക്കിറങ്ങി. മത്തി വേകുമ്പം അടുപ്പുകെട്ടോളും, അതടുപ്പിനറിയാം.
പൂച്ച അപ്പോളെക്കും ചകിരികുണ്ടക്കടുത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ശാരദേടത്തി ചൂടി പിരിക്കുമ്പം ചന്തി ചാരി പൂച്ച അങ്ങനെ ഇരിക്കും. പൂച്ചക്കു വല്യസുഖമുണ്ടായിട്ടൊന്നുമല്ല, ശാരദേടത്തിക്കൊരു സുഖമല്ലേന്നിരിക്കുന്നു പൂച്ച.
ആദ്യമൊക്കെ തൊണ്ടു തല്ലിയാണ് ശാരദേടത്തി ചകിരി ഉണ്ടാക്കിയിരുന്നത്, പറമ്പീന്നും അയല്‍പക്കത്തുനിന്നുമൊക്കെ വലിക്കുന്ന തേങ്ങയുടെ തൊണ്ടു കിട്ടുമായിരുന്നു. പറമ്പിലെ തെങ്ങൊക്കെ മണ്ടവീണുപോയി. അയല്‍പക്കക്കാരൊക്കെ പൊതിച്ചതേങ്ങ പീടികേന്നു വാങ്ങും. ഇപ്പം ഒരു കൊണ്ടോട്ടിക്കാരന്‍ മാപ്പളയുടെ കയ്യീന്നാണ് ചകിരി വാങ്ങുന്നത്. മാസത്തിലൊരിക്കല്‍ ഓട്ടോറിക്ഷയില് ചേരിക്കുണ്ട ഇറക്കീട്ടുപോകും. പിന്നെ ഓനു തോന്നുമ്പം വരും ചൂടി മേടിക്കാന്‍. ഓനാനെങ്കില്‍ തോനെ വേണ്ടാ താനും, ചിലവാവൂലാന്ന് പറഞ്ഞിട്ട് ചിലപ്പം പാതി വെച്ചിട്ടും പോകും.
ശാരദേടത്തി പഴയ രണ്ടു വസ്തിയില്‍ ചോറും കൂട്ടാനും മേശപ്പുറത്തെത്തിക്കുമ്പോഴേക്കും കാലിളകുന്ന മേശക്കീഴില്‍ പൂച്ച സ്ഥാനം പിടിച്ചു. ശാരദേടത്തിയെ ചൂടി പിരിക്കാന്‍ വിട്ടേച്ച് പൂച്ച കൂട്ടാന്റെ വയറിനെ കാത്തിരുന്നു. "ഈ മീന്‍കൂട്ടാന്‍ മാത്രമേ ഉള്ളൂ?, എനിക്ക്വേണ്ട ചോറ്" എന്നു കോപിച്ച ശബ്ദം പടിയിറങ്ങുന്നത് വരെ.
ദേഷ്യമോ വിഷമമോ ഒക്കെ വന്നെങ്കിലും ശാരദേടത്തി ഒന്നും മിണ്ടാതെ വസ്തികളും എടുത്തു അടുക്കളയിലേക്കു നടക്കുമ്പോള്‍, പൂച്ച മുതുകുവളച്ച് തയാറായി ശാരദേടത്തിയുടെ വഴിയില്‍ നിന്നു.
"നാല്..........."
2008, ഡിസംബർ 30, ചൊവ്വാഴ്ച
2008, മാർച്ച് 1, ശനിയാഴ്‌ച
വൈഗ
ഇന്നക്കു രാത്തിരി... നാ വരലാമാ..............?
ഒരു മുഖവുരയും കൂടതെയാണു ചൂടുള്ള ഈ ചോദ്യം ഞാന്‍ അവളുടെ മുഖത്തേക്കു ഒഴിച്ചത്. അതിന്ടെ ഞെട്ടലും പരിഭ്രമവും അവളുടെ മുഖത്തു പ്രകടമായിരുന്നു.
വൈഗ എന്നണവളുടെ പേര്, ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സു പ്രായം. എണ്ണകറുപ്പില്‍ എഴഴകൊത്ത ഒരൊന്നന്തരം തമിഴ് ഗ്രാമത്തുപൊണ്ണ്. ഈ ചെറു പ്രായത്തില്‍ രണ്ടു കുട്ടികലുടെ മാതാവ്, മൂത്ത പെണ്ണിനു അന്‍ച്ചു വയസ്സ്, ഇളയതു മൂന്നു വയസ്സുള്ള ആണ്‍കൊച്ചും. വൈഗയുടെ കണവന്‍ മൂനാലുകൊല്ലമായി ഗള്‍ഫിലാണ്, ഇളയ സന്തതിയെ ഉദരത്തില്‍ നിക്ഷേപിചിട്ടു പോയതാണദ്ദേഹം, വല്ലപ്പൊഴും കത്തോ പണമോ വന്നാലായി.
വൈഗയുടെ പിതാവ് ശെല്‍വം റൈസ്മില്‍ വാച്ച്മാനാണ്, നല്ലൊരു വാച്ച്മാനല്ലെങ്കിലും ശെല്‍വം നല്ലൊരു ഗായകനണ്. നേരം ഇരുട്ടിയാല്‍ സാമാന്യം വാറ്റും അകത്തക്കി മില്ലിന്റെ മുറ്റത്ത് ശെല്‍വം കച്ചേരി തുടങ്ങും. നല്ല ഉച്ചത്തില്‍ ഈണത്തോടെ ശെല്‍വം നാടന്‍ പാട്ടുകള്‍ പാടുമ്പോള്‍ ഗ്രാമം മുഴുവന്‍ കാതോര്‍തിരിക്കും. ആസ്വാദകരുണ്ടെഗ്ഗില്‍ ഈ കച്ചേരി രാത്രി പത്തൊ പന്ത്രണ്ടോവരെ നീളും.
ചില ദിവസങ്ങ്ളില്‍ ഈ കലാസംഗമം അല്പം കൂടി ദീര്‍ഘിക്കും, ശെല്‍വത്തിനു പ്രോത്സാഹനവും ചാരായവും കൊടുത്തു ഇതു ദീര്‍ഘിപ്പിക്കേണ്ടത് പലപ്പൊഴും എന്‍ടെ ചുമതലയാണെന്‍കിലും, എനിക്കു തോന്നിയിട്ടുള്ളത് ഈ നീട്ടല്‍ ശെല്‍വം മനപ്പൂര്‍വം ചെയ്യുന്നതാണെന്നണ്. കാരണം ഈ നീട്ടല്‍ മില്‍ മുതലാളി രംഗനാഥനു വേണ്ടിയാണ്.
കമ്പനിയില്‍ രാത്രി കഴിച്ചുകൂട്ടുന്ന ദിവസങ്ങളില്‍ രണ്ടോ മൂന്നോ ഗ്ലാസ് റമ്മും അകത്താക്കി മുതലാളി ആത്മഗതിക്കും
"രൊംബ തൂക്കം വരുത്, സെല്ലം.... ഇത്ന്ത ബാട്ടില്‍ ഫിനിഷ് പണ്ണിയിട്ടുതാ പൊണം, എഞ്ജൊയ് പണ്ണുഗെ..... എന്ന..."
എന്ടെ നേരെ ഒന്നു കണ്ണും ഇറുക്കിക്കാണിച്ചിട്ടു മുതലാളി പതുക്കെ അപ്രത്യക്ഷനാകും, റോഡു മുറിച്ചു കടന്നു ശെല്‍വത്തിന്‍റ്റെ വീട്ടിലേക്ക്, വൈഗയുടെ അടുത്തേക്ക്.
"ഉങ്ഗളുക്കു രൊമ്പ ആസൈ.......... മുതലാളിക്കു തെരിന്ച്ചാ എന്നാകുന്നു തെരിയുമാ ??"
വൈഗ തിരിഞ്ഞു നടന്നു. എന്ടെ മുഖത്തുനിന്ന് വിയര്‍പ്പുതുള്ളികല്‍ ഇറ്റിറ്റുവീഴുന്നതു ഞാന്‍ അറിഞ്ഞു. ഒരാവേശത്തില്‍ ചോദിച്ചതാണ്. ഒരു വര്‍ഷമായി നാക്കിന്‍തുമ്പില്‍ ഉണ്ടായിട്ടും ചോദിക്കാത്ത ഒരാഗ്രഹം അല്ലെങ്കില്‍ അത്യാഗ്രഹം. എത് ഒരു ഇരുപത്തിമൂന്നുകാരനെയും പോലെ അദ്യസംഭോഗം ഞാനും സ്വപ്നം കാണാന്‍ തുടങ്ങിയിട്ടു കുറെ കാലമായി.
കാലുകള്‍ തളര്‍ന്നു ഞാന്‍ മില്ലിന്റെ തിണ്ടിലേക്ക് ഇരിന്നു. തൊണ്ട വറ്റി വരളുന്നു, ഇന്നു ശെല്‍വം അറിയും, നാളെ മുതലാളി അറിയും...................ഒരുവിധം മുറിയില്‍ എത്തിപറ്റി കട്ടിലിലേക്കു ചാഞ്ഞു. പിറ്റേന്നു ഉണ്ടാകാനുള്ള കോലാഹലങള്‍ ഒന്നൊന്നായി മുന്നില്‍ തെളിഞ്ഞു കൊണ്ടിരുന്നു.
ആരോ വാതിലില്‍ മുട്ടി,
ദിവ്യ...വൈഗയുടെ മകള്‍, കയ്യില്‍
ചുരുട്ടിപ്പിടിച്ച ഒരു നോട്ടുബുക്കുതാള്‍, ഞാനതു വാങ്ങി.
"ലാസ്റ്റ് ബസ്സുക്കപ്പറം വീട്ടുക്കു വാന്‍ഗെ"
കുളിച്ചു വ്രിത്തിയായി, സുഗന്ധലേപനങളും പൂശി ഞാന്‍ അവസാന ബസ്സിനായി കാത്തിരുന്നു. കമ്പനിയില്‍നിന്നു സെല്‍വത്തിന്ടെ പാട്ടുകള്‍ കേള്ക്കാമായിരുന്നു. എനിക്കു സമയം കുറവാണ്, മുതലാളി ഇല്ലാത്ത ദിവസങ്ങളില്‍ കച്ചേരി പെട്ടെന്ന് അവസാനിക്കും, അതിനു ശേഷം വെള്ളം കുടിക്കാനോ മറ്റോ വീട്ടിലേക്കു വന്നുകൂടായ്കയില്ല.
മുല്ലപ്പൂവും ചൂടി ഗള്‍ഫ് സെന്റുമടിച്ചു വൈഗ ഉമ്മറത്തു കാതുനില്‍ക്കുന്നുണ്ടായിരുന്നു.
എന്റെ കൈകള്‍ മഞ്ഞുപോലെ തണുക്കുന്നതും ശ്വാസം ഉച്ചത്തിലാകുന്നതും ഞാന്‍ അറിഞ്ഞു. മത്തൂപിദിപ്പിക്കുന്ന മുല്ലപ്പൂവിന്റെ ഗന്ധം, ആകെ ഒരു വല്ലാത്ത അവസ്ഥ, പണ്ടു പത്താം ക്ലാസ്സ് പരീക്ഷ എഴുതാന്‍ പോകുന്ന പോലെ.
വൈഗ എന്റെ കൈ പിടിച്ചു വീട്ടിനകത്തേക്കു കയറ്റി, എന്റെ മേലാസകലം രോമകൂപന്‍ഗല്‍ എഴുനേറ്റു നിന്നു.
ഒറ്റമുറി വീട്, ഒരു കിടപ്പുമുറിയും ഉമ്മറത്തോടു ചേര്‍ന്നു ഒരടുക്കളയും. മുറിയില്‍ ഒരു കട്ടില്‍, നിലത്തു വിരിച്ച പായയില്‍ രണ്ടു കുഞ്ഞുങ്ങള്‍.
"അവുന്‍ഗ തൂന്‍ഗിയിട്ടാന്‍ഗെ, പടുത്തു കിടപ്പന്‍ഗെ കണ്ടുക്കതിന്‍ഗെ.."
"ഇടയിലെ എന്തിരിക്ക മാട്ടാന്‍ഗളാ..?"
"ചിന്നവന്‍ എന്തിരിപ്പാന്‍, ആനാ യാപകം വച്ചുക്കമട്ടാന്‍, കനവു മാതിരി മറന്തിടുവാന്‍"
"ദിവ്യാ............?"
വൈഗ എന്നോടു ചേര്‍ന്നു നിന്നു, പതുക്കെ തോളില്‍ കൈ ഇട്ടുകൊണ്ടു പറഞ്ഞു
"അവ പറവായില്ലെ, അവളുക്കു കൊന്‍ച്ചം കൊന്‍ച്ചം തെരിയും, മുതലാളി വരറതും പോറതും എല്ലാം, പ്രച്ന പണ്ണമാട്ടാ...."
അന്‍ചു വയസ്സുള്ള കുട്ടി, അവള്‍ക്ക് എല്ലാമറിയാമെന്നു, ഉണര്‍ന്നാലും ഉറക്കം നടിക്കുമെന്ന്.
വൈഗയുടെ കൈകള്‍ തട്ടി മാറ്റി ഞാന്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടി, പതിഞ്ഞ ശബ്ദത്തില്‍ വൈഗ എന്നെ വിളിക്കുന്നുണ്ടായിരുന്നു. റോഡിലൂടെ ഒടുമ്പോല്‍ ഞാന്‍ ഒരു പുഴുത്ത പട്ടിയായിരുന്നു.
പിന്നീടൊരിക്കലും ആ കുഞ്ഞിന്റെ മുഖത്തു നോക്കന്‍ എനിക്കായിട്ടില്ല.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)