2008, മാർച്ച് 1, ശനിയാഴ്‌ച

വൈഗ

ഇന്നക്കു രാത്തിരി... നാ വരലാമാ..............?

ഒരു മുഖവുരയും കൂടതെയാണു ചൂടുള്ള ഈ ചോദ്യം ഞാന്‍ അവളുടെ മുഖത്തേക്കു ഒഴിച്ചത്. അതിന്ടെ ഞെട്ടലും പരിഭ്രമവും അവളുടെ മുഖത്തു പ്രകടമായിരുന്നു.

വൈഗ എന്നണവളുടെ പേര്‌, ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സു പ്രായം. എണ്ണകറുപ്പില്‍ എഴഴകൊത്ത ഒരൊന്നന്തരം തമിഴ് ഗ്രാമത്തുപൊണ്ണ്. ഈ ചെറു പ്രായത്തില്‍ രണ്ടു കുട്ടികലുടെ മാതാവ്, മൂത്ത പെണ്ണിനു അന്‍ച്ചു വയസ്സ്, ഇളയതു മൂന്നു വയസ്സുള്ള ആണ്‍കൊച്ചും. വൈഗയുടെ കണവന്‍ മൂനാലുകൊല്ലമായി ഗള്‍ഫിലാണ്, ഇളയ സന്തതിയെ ഉദരത്തില്‍ നിക്ഷേപിചിട്ടു പോയതാണദ്ദേഹം, വല്ലപ്പൊഴും കത്തോ പണമോ വന്നാലായി.


വൈഗയുടെ പിതാവ് ശെല്‍വം റൈസ്മില്‍ വാച്ച്മാനാണ്, നല്ലൊരു വാച്ച്മാനല്ലെങ്കിലും ശെല്‍വം നല്ലൊരു ഗായകനണ്. നേരം ഇരുട്ടിയാല്‍ സാമാന്യം വാറ്റും അകത്തക്കി മില്ലിന്റെ മുറ്റത്ത് ശെല്‍വം കച്ചേരി തുടങ്ങും. നല്ല ഉച്ചത്തില്‍ ഈണത്തോടെ ശെല്‍വം നാടന്‍ പാട്ടുകള്‍ പാടുമ്പോള്‍ ഗ്രാമം മുഴുവന്‍ കാതോര്‍തിരിക്കും. ആസ്വാദകരുണ്ടെഗ്ഗില്‍ ഈ കച്ചേരി രാത്രി പത്തൊ പന്ത്രണ്ടോവരെ നീളും.


ചില ദിവസങ്ങ്ളില്‍ ഈ കലാസംഗമം അല്പം കൂടി ദീര്‍ഘിക്കും, ശെല്‍വത്തിനു പ്രോത്സാഹനവും ചാരായവും കൊടുത്തു ഇതു ദീര്‍ഘിപ്പിക്കേണ്ടത്‌ പലപ്പൊഴും എന്‍ടെ ചുമതലയാണെന്‍കിലും, എനിക്കു തോന്നിയിട്ടുള്ളത് ഈ നീട്ടല്‍ ശെല്‍വം മനപ്പൂര്‍വം ചെയ്യുന്നതാണെന്നണ്. കാരണം ഈ നീട്ടല്‍ മില്‍ മുതലാളി രംഗനാഥനു വേണ്ടിയാണ്.

കമ്പനിയില്‍ രാത്രി കഴിച്ചുകൂട്ടുന്ന ദിവസങ്ങളില്‍ രണ്ടോ മൂന്നോ ഗ്ലാസ് റമ്മും അകത്താക്കി മുതലാളി ആത്മഗതിക്കും

"രൊംബ തൂക്കം വരുത്, സെല്ലം.... ഇത്ന്ത ബാട്ടില്‍ ഫിനിഷ് പണ്ണിയിട്ടുതാ പൊണം, എഞ്ജൊയ് പണ്ണുഗെ..... എന്ന..."

എന്ടെ നേരെ ഒന്നു കണ്ണും ഇറുക്കിക്കാണിച്ചിട്ടു മുതലാളി പതുക്കെ അപ്രത്യക്ഷനാകും, റോഡു മുറിച്ചു കടന്നു ശെല്‍വത്തിന്‍റ്റെ വീട്ടിലേക്ക്, വൈഗയുടെ അടുത്തേക്ക്.


"ഉങ്ഗളുക്കു രൊമ്പ ആസൈ.......... മുതലാളിക്കു തെരിന്ച്ചാ എന്നാകുന്നു തെരിയുമാ ??"

വൈഗ തിരിഞ്ഞു നടന്നു. എന്ടെ മുഖത്തുനിന്ന് വിയര്‍പ്പുതുള്ളികല്‍ ഇറ്റിറ്റുവീഴുന്നതു ഞാന്‍ അറിഞ്ഞു. ഒരാവേശത്തില്‍ ചോദിച്ചതാണ്. ഒരു വര്‍ഷമായി നാക്കിന്‍തുമ്പില്‍ ഉണ്ടായിട്ടും ചോദിക്കാത്ത ഒരാഗ്രഹം അല്ലെങ്കില്‍ അത്യാഗ്രഹം. എത് ഒരു ഇരുപത്തിമൂന്നുകാരനെയും പോലെ അദ്യസംഭോഗം ഞാനും സ്വപ്നം കാണാന്‍ തുടങ്ങിയിട്ടു കുറെ കാലമായി.

കാലുകള്‍ തളര്‍ന്നു ഞാന്‍ മില്ലിന്റെ തിണ്ടിലേക്ക് ഇരിന്നു. തൊണ്ട വറ്റി വരളുന്നു, ഇന്നു ശെല്‍വം അറിയും, നാളെ മുതലാളി അറിയും...................ഒരുവിധം മുറിയില്‍ എത്തിപറ്റി കട്ടിലിലേക്കു ചാഞ്ഞു. പിറ്റേന്നു ഉണ്ടാകാനുള്ള കോലാഹലങള്‍ ഒന്നൊന്നായി മുന്നില്‍ തെളിഞ്ഞു കൊണ്ടിരുന്നു.

ആരോ വാതിലില്‍ മുട്ടി,
ദിവ്യ...വൈഗയുടെ മകള്‍, കയ്യില്‍
ചുരുട്ടിപ്പിടിച്ച ഒരു നോട്ടുബുക്കുതാള്‍, ഞാനതു വാങ്ങി.

"ലാസ്റ്റ് ബസ്സുക്കപ്പറം വീട്ടുക്കു വാന്‍ഗെ"

കുളിച്ചു വ്രിത്തിയായി, സുഗന്ധലേപനങളും പൂശി ഞാന്‍ അവസാന ബസ്സിനായി കാത്തിരുന്നു. കമ്പനിയില്‍നിന്നു സെല്‍വത്തിന്ടെ പാട്ടുകള്‍ കേള്ക്കാമായിരുന്നു. എനിക്കു സമയം കുറവാണ്, മുതലാളി ഇല്ലാത്ത ദിവസങ്ങളില്‍ കച്ചേരി പെട്ടെന്ന് അവസാനിക്കും, അതിനു ശേഷം വെള്ളം കുടിക്കാനോ മറ്റോ വീട്ടിലേക്കു വന്നുകൂടായ്കയില്ല.

മുല്ലപ്പൂവും ചൂടി ഗള്‍ഫ് സെന്റുമടിച്ചു വൈഗ ഉമ്മറത്തു കാതുനില്‍ക്കുന്നുണ്ടായിരുന്നു.

എന്റെ കൈകള്‍ മഞ്ഞുപോലെ തണുക്കുന്നതും ശ്വാസം ഉച്ചത്തിലാകുന്നതും ഞാന്‍ അറിഞ്ഞു. മത്തൂപിദിപ്പിക്കുന്ന മുല്ലപ്പൂവിന്റെ ഗന്ധം, ആകെ ഒരു വല്ലാത്ത അവസ്ഥ, പണ്ടു പത്താം ക്ലാസ്സ് പരീക്ഷ എഴുതാന്‍ പോകുന്ന പോലെ.

വൈഗ എന്റെ കൈ പിടിച്ചു വീട്ടിനകത്തേക്കു കയറ്റി, എന്റെ മേലാസകലം രോമകൂപന്‍ഗല്‍ എഴുനേറ്റു നിന്നു.

ഒറ്റമുറി വീട്, ഒരു കിടപ്പുമുറിയും ഉമ്മറത്തോടു ചേര്‍ന്നു ഒരടുക്കളയും. മുറിയില്‍ ഒരു കട്ടില്‍, നിലത്തു വിരിച്ച പായയില്‍ രണ്ടു കുഞ്ഞുങ്ങള്‍.

"അവുന്‍ഗ തൂന്‍ഗിയിട്ടാന്‍ഗെ, പടുത്തു കിടപ്പന്‍ഗെ കണ്ടുക്കതിന്‍ഗെ.."

"ഇടയിലെ എന്തിരിക്ക മാട്ടാന്‍ഗളാ..?"

"ചിന്നവന്‍ എന്തിരിപ്പാന്‍, ആനാ യാപകം വച്ചുക്കമട്ടാന്‍, കനവു മാതിരി മറന്തിടുവാന്‍"

"ദിവ്യാ............?"

വൈഗ എന്നോടു ചേര്‍ന്നു നിന്നു, പതുക്കെ തോളില്‍ കൈ ഇട്ടുകൊണ്ടു പറഞ്ഞു

"അവ പറവായില്ലെ, അവളുക്കു കൊന്‍ച്ചം കൊന്‍ച്ചം തെരിയും, മുതലാളി വരറതും പോറതും എല്ലാം, പ്രച്ന പണ്ണമാട്ടാ...."

അന്‍ചു വയസ്സുള്ള കുട്ടി, അവള്‍ക്ക് എല്ലാമറിയാമെന്നു, ഉണര്‍ന്നാലും ഉറക്കം നടിക്കുമെന്ന്.


വൈഗയുടെ കൈകള്‍ തട്ടി മാറ്റി ഞാന്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടി, പതിഞ്ഞ ശബ്ദത്തില്‍ വൈഗ എന്നെ വിളിക്കുന്നുണ്ടായിരുന്നു. റോഡിലൂടെ ഒടുമ്പോല്‍ ഞാന്‍ ഒരു പുഴുത്ത പട്ടിയായിരുന്നു.

പിന്നീടൊരിക്കലും ആ കുഞ്ഞിന്റെ മുഖത്തു നോക്കന്‍ എനിക്കായിട്ടില്ല.

18 അഭിപ്രായങ്ങൾ:

ചങ്കരന്‍ പറഞ്ഞു...

ഇതൊരു പരീക്ഷണമാണ്, എനിക്കു എഴുതാനൊന്നും അറിയില്ല, ഈ പാവത്തിനെ തെറി പറയാന്‍ എല്ലാര്‍ക്കും സ്വാഗതം

സജീവ് കടവനാട് പറഞ്ഞു...

നന്നായി എഴുതി നിരാശാ. എഴുതാനറിയില്ലെന്ന് പറഞ്ഞ് ഞങ്ങളെ നിരാശരാക്കല്ലേ.

സജീവ് കടവനാട് പറഞ്ഞു...

@&@

ചങ്കരന്‍ പറഞ്ഞു...

നന്ദി കിനാവേ, നന്ദി പാമര്‍ജി, കിനാവിന്റെ "ലൂക്ക കൊല്ലപ്പെട്ടത്" വായിച്ചു, അതിഗംഭീരം, അഭിനന്ദനങ്ങള്‍

കാപ്പിലാന്‍ പറഞ്ഞു...

പാമാരന് എഴുതാന്‍ അറിയില്ല കാരണം പാമരന്‍ ഒരിക്കലും പാമരന്‍ അല്ലാതാകുന്നില്ല...:)
ഈ വൈങി കൊള്ളാമല്ലോ.ഇത് തുടരന്‍ പരിപാടിയാക്ക്. :)

ഈ വേര്‍ഡ്‌ വേരിഫികാറേന്‍ മാറ്റ്.കഥ വായിച്ചിട്ട് ഞാന്‍ ഓടി വരാം ..

ras പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചങ്കരന്‍ പറഞ്ഞു...

നന്ദി കാപ്പിലാന്‍ സാറെ, നന്ദി അമ്മു റ്റീച്ചര്‍.
വൈഗ കൊള്ളാമൊന്നു? അവളൊരു ഒന്നൊന്നര വൈഗ ആണു സാര്‍.

എന്താണു ഞാന്‍ തുടരന്‍ പരിപാടിയാക്കന്‍ണ്ടത്? പ്രായമായി സാര്‍, പഴയ പിക്കപ്പൊക്കെ പോയി...:))))

വേര്‍ഡ്‌ വേരിഫികാറേന്‍ ഞാന്‍ കുട്ടയില്‍ എറിഞ്ഞു, "തടസ്സം നേരിട്ടതില്‍ ഖേതിക്കുന്നു."

ഓ.ടോ. ഞാന്‍ നിരാശന്‍ എന്ന പേര്‌ ഉപേക്ഷിച്ചു ചങ്കരന്‍ ആയി.

കാപ്പിലാന്‍ പറഞ്ഞു...

നന്നായി ചങ്കര, മാഷേ,ഈ കഥ വല്ലാതെ മനസ്സില്‍ കിടക്കുന്നു.ഞാന്‍ തുടരാന്‍ ആക്കാന്‍ പറഞ്ഞത്.ഇങ്ങനെയുള്ള കഥകള്‍. മറ്റെതല്ല. :)

Unknown പറഞ്ഞു...

ചങ്കര വൈഗ മനസില്‍ നിന്നും മായുന്നില്ല എവിടെ മാഷേ. ഓളുടെ അഡ്രസോന്നു പറ പിന്നെ ഇതനുഭവമാണോ സങ്കല്‍പികമാണോ.ഏതായാലും ഈ പേരു എനിക്കു റൊമ്പ പിടിച്ചു .വൈഗ

ചങ്കരന്‍ പറഞ്ഞു...

മിസ്റ്റര്‍ കോതനല്ലൂര്‍ സാര്‍, നന്ദി, കാപ്പിലാന്‍ സാറിന്റെ ഷാപ്പിന്റെ പുറകിലുള്ള ഇടവഴി പിടിക്കൂ, എന്നിട്ടാരോടെങ്കിലും ചോദിച്ചാ മതി, രാത്രിയെ പോകാവൂ.....

ഇന്ത മാതിരി കേള്‍വി കേള്ക്കക്കൂടാത്, നാ കുടുബസ്ഥന്‍

ശ്രീവല്ലഭന്‍. പറഞ്ഞു...

ചങ്കരന്‍,
വളരെ നന്നായ്‌ എഴുതിയിരിക്കുന്നു. നല്ല കഥ. ആശംസംസകള്‍.

ശ്രീവല്ലഭന്‍. പറഞ്ഞു...

അല്ല, സംശയം ആള്‍മാറാട്ടം നടക്കുന്നുണ്ടോ? ചങ്കരനും നിരാശനും! ഒരെണ്ണം പോരെ?

അജ്ഞാതന്‍ പറഞ്ഞു...

promising writting! keep it up

Unknown പറഞ്ഞു...

changaraa.. njaan comments onnum parayunnilla.. paranjaal shariyaavilla!
gollaam! nalla climax!
ninakku iniyum ezhuthaan undallo, athum koodi poratte..

Unknown പറഞ്ഞു...

ഞാന്‍ ഇപ്പോഴാ ഇതു വായിക്കുന്നത്. യാഥാര്‍ഥ്യം എന്നു തോന്നിപ്പിക്കുന്ന വരികള്‍....

നിരക്ഷരൻ പറഞ്ഞു...

എനിക്ക് നല്ല ഇഷ്ടമായി ഇക്കഥ. ഇനിയും എഴുതൂ മാഷേ... ഇനി അടുത്തത് വായിക്കട്ടെ.

ആശംസകള്‍

ഇഞ്ചൂരാന്‍ പറഞ്ഞു...

നല്ല എഴുത്ത് ....ചിന്തകള്‍ ,,,,,ഫ്ലോ ,,,,, എല്ലാം , നന്നായിരിക്കുന്നു മാഷേ ...
നല്ല രസമുണ്ട് ....
കാത്തിരിക്കുന്നു ........

Mr. X പറഞ്ഞു...

പുതിയ പോസ്റ്റ് കണ്ടപ്പം ഫീഡ് എടുത്തു.. അതില്‍ ആണ് ഈ പോസ്റ്റ് കിട്ടിയേ...
എന്താ പറയണ്ടത്, നല്ല കഥ എന്നല്ലാതെ... you are a very good writer...